e

ആര്യനാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്രിൽ. ഉഴമലയ്ക്കൽ കന്യാരുപാറ നിരപ്പിൽ വീട്ടിൽ ഷിനോജ്(26)ആണ് അറസ്റ്റിലായത്. ആലപ്പുഴ മൊബൈൽ കടയിലെ ജീവനക്കാരനായിരുന്ന ഷിനോജ് ,ഭർത്താവുമായി പിണങ്ങി കഴിഞ്ഞ ആലപ്പുഴ സ്വദേശി 26 കാരിയുമായി അടുപ്പത്തിലായി. ഒരുമിച്ച് ജീവിക്കാം എന്ന തീരുമാനത്തിൽ 2017 ജൂൺ 30ന് യുവതി ഷിനോജിനൊപ്പം ഇറങ്ങിത്തിരിച്ചു. തുടർന്ന് ഷിനോജ് വിവാഹം കഴിക്കാത്തതിന്റെ പേരിൽ ഇരുവരും സ്ഥിരം വഴക്കിടുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ കഴിഞ്ഞ 29ന് യുവതി വിളിച്ചതനുസരിച്ച് ബന്ധു കന്യാരുപാറയിൽ എത്തി. ബന്ധു യുവതിയെ കാണാനില്ലെന്ന പരാതിയുമായി ആര്യനാട് പൊലീസിനെ സമീപിച്ചു. കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് യുവതിയെ കണ്ടെത്തിയത്. 30ന് വൈകിട്ടോടെ വിഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കുന്നതിനിടെ വിവാഹം കഴിയ്ക്കാമെന്ന് പറഞ്ഞ് ഷിനോജ് പീഡിപ്പിച്ചതായും ഇതുവരെ കല്യാണം കഴിക്കാൻ തയാറാവുന്നില്ലെന്നും യുവതി മജിസ്ട്രേട്ടിന് മൊഴി നൽകി. തുടർന്നാണ് ഷിനോജിനെ അറസ്റ്റ് ചെയ്തത്.