irattakal
d

വിതുര:വിതുര ഗവ വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ രണ്ട് ജോഡി ഇരട്ടകളും എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി തിളക്കമാർന്ന വിജയം കരസ്ഥമാക്കി.ചായം കുന്നുംപുറത്ത് വീട്ടിൽ അജികുമാറിന്റെയും,സിനിയുടെ മക്കളായ അശ്വിനിയും,ആതിരയും,തൊളക്കോട് തോട്ടുമുക്ക് മണലയത്ത് സുരേഷിന്റെയും,അജന്തയുടെയും മക്കളായ വിശ്വപ്രീയയും,വിഷ്ണുപ്രീയയുമാണ് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയത്.ആതിര സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റംഗമാണ്.ആതിരയുടെയും,അശ്വിനിയുടെയും സഹോദരൻ അഭിമന്യൂവും നേരത്തെ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയാണ് എസ്.എസ്.എൽ.സി വിജയിച്ചത്.ഇതോടെ ഒരു വീട്ടിലെ മൂന്ന് പേരും പത്താംക്ലാസ് പരീക്ഷയിൽ മിന്നുന്ന വിജയം നേടുന്ന ഖ്യാതിയും സ്വന്തമാക്കി.

പടം

വിതുര ഗവ വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി വിജയിച്ച അശ്വിനി,ആതിര,വിഷ്ണുപ്രീയ,വിശ്വപ്രീയ എന്നിവർ