നെടുമങ്ങാട് : ആനാട് ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ചേല വാർഡിൽ 5 ലക്ഷം രൂപ ചെലവിട്ട് നിർമ്മിക്കുന്ന ആരോഗ്യ സബ് സെന്റർ കെട്ടിടത്തിന്റെ തറക്കല്ലിടൽ വാർഡ് മെമ്പർ മൂഴി സുനിലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷും ചേർന്ന് നിർവഹിച്ചു. കുന്നുംപുറത്ത് വീട്ടിൽ അബികാദേവി പഞ്ചായത്തിന് സംഭാവന നൽകിയ മൂന്ന് സെന്റിലാണ് കെട്ടിടം പണിയുന്നത്.