നെടുമങ്ങാട് : ഐ.എൻ.ടി.യു.സി നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് താലൂക്കോഫീസ് പടിക്കൽ ധർണ നടത്തി.പൂലംതറ കിരൺദാസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.എസ്.അരുൺകുമാർ, കൗൺസിലർ ടി.അർജുനൻ, ചീരാണിക്കര ബാബു, നെട്ടയിൽ ഗോപൻ, നെടുമങ്ങാട് നസീർ, ചന്ദ്രബാബു, പുലിപ്പാറ വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.