മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന 6 ഗ്രാമ പഞ്ചായത്തുകളിലുമായി 573 പേരാണ് നിരീക്ഷണത്തിലുള്ളത്. വക്കം 65, കിഴുവിലം 120, മുദാക്കൽ 127, അഞ്ചുതെങ്ങ് 86, കടയ്ക്കാവൂർ 119, ചിറയിൻകീഴ് 56 പേരുൾപ്പെടെയാണ് 573 പേർ.467 പേർ വിദേശത്തു നിന്നു വന്നവരും 106 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്നവരുമാണ്.472 പേർ ഹോം ക്വാറൻറയിനിലും 97 പേർ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻ്റയിനിലും 4 പേർ ഹോസ്പിറ്റൽ ഐസ്വലേഷനിലുമാണ് എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.