തിരുവനന്തപുരം: സംസ്ഥാനത്ത് 160 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ്. ആലപ്പുഴയിൽ അഞ്ചു പേർക്കും തിരുവനന്തപുരത്തും എറണാകുളത്തും നാലു പേർക്കു വീതവും കോട്ടയത്ത് ഒരാൾക്കുമാണ് ഇത്തരത്തിൽ രോഗം ബാധിച്ചത്. 106 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 40 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിവരാണ്. ഇന്നലെ 202 പേരുടെ ഫലം നെഗറ്റീവായി.
ആകെ രോഗബാധിതർ 4751
ചികിത്സയിലുള്ളവർ 2088
രോഗമുക്തർ 2638
മരണം 25
പരിശോധന വർദ്ധിപ്പിച്ചു
സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിച്ചു. ഇന്നലെ 7589 സാമ്പിളുകൾ ശേഖരിച്ചു. ഈമാസം അവസാനത്തോടെ പ്രതിദിനം 15,000 സാമ്പിളുകൾ പരിശോധിക്കുകയാണ് ലക്ഷ്യം. ഇതിനായി ആശുപത്രികൾ നിശ്ചിത സാമ്പിൾ ശേഖരിക്കണമെന്ന് നിർദ്ദേശം (ടാർജറ്റ്) നൽകിയിട്ടുണ്ട്.
മൂന്ന് പുതിയ ഹോട്ടുകൾ
കണ്ണൂർ - പാനൂർ (കണ്ടയിൻമെന്റ് സോൺ വാർഡുകൾ: 3, 26, 31),കോഴിക്കോട് - കോഴിക്കോട് കോർപറേഷനൻ (56, 62, 66), ഒളവണ്ണ (9). ആകെ 123.