മലയിൻകീഴ്: ഐ.എൻ.ടി.യു.സി.കാട്ടാക്കട റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളവൂർക്കൽ വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി മലയം ശ്രീകണ്ഠൻനായർ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്. നായർ, പൊറ്റയിൽ അനിൽ, വിഴവൂർ ദിലീപ്, ഈഴക്കോട് ജോണി, കാക്കട ഉണ്ണി, മേപ്പൂക്കട വിശ്വംഭരൻ, മുളയറ ജോൺ, മാറനല്ലൂർ വിജയകുമാർ, മലയം പദ്മൻ, മലയിൻകീഴ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.