farming-

തിരുവനന്തപുരം : കൊവിഡിന് ശേഷമുള്ള കാർഷിക മേഖലയുടെ അഭിവൃദ്ധിയ്ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷകേരളം പദ്ധതിയ്ക്ക് 51 കോടിരൂപയുടെ പാക്കേജിന് ഭരണാനുമതി ലഭിച്ചതായി മന്ത്രി വി.എസ്.സുനിൽകുമാർ അറിയിച്ചു.

12,500 ഹെക്ടർ സ്ഥലത്തെ തരിശുനില കൃഷിയ്ക്കാണ് ഇതുപയോഗിക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതമുൾപ്പടെ ആകെ 25,​000 ഹെക്ടറിലാണ് തരിശുനില കൃഷി നടത്തുന്നത്. 2500 ഹെക്ടർ നെൽകൃഷി, 3500 ഹെക്ടർ വാഴ, 3500 ഹെക്ടർ പയറുവർഗ്ഗങ്ങൾ, 2500 ഹെക്ടർ കിഴങ്ങുവിളകൾ, 250 ഹെക്ടർ പയറുവർഗ്ഗങ്ങൾ, 250 ഹെക്ടർ ചെറുധാന്യങ്ങൾ എന്നിങ്ങനെയാണ് നടത്തുന്നത്.
കൊവിഡ് പശ്ചാത്തലത്തിൽ ഉണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമം കണക്കിലെടുത്താണ് പ്രാദേശിക ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന സർക്കാർ സുഭിക്ഷകേരളം പദ്ധതിയ്ക്കു തുടക്കം കുറിച്ചത്.