തിരുവനന്തപുരം : കോൺഗ്രസ് വെള്ളായണി മണ്ഡലം കമ്മിറ്റി ഉൗക്കോട് സംഘടിപ്പിച്ച പ്രതിഷേധ ധർണ ഐ.എൻ.ടി.യു.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുത്തുക്കുഴി ജയന്റെ അദ്ധ്യക്ഷതയിൽ നേതാക്കളായ അഡ്വ. ആർ.ആർ. സഞ്ജയൻ,കല്ലിയൂർ വിജയൻ,അഡ്വ. ഉദയകുമാർ,കുപ്പക്കൽ രാധാകൃഷ്ണൻ,അശോകൻ,ശ്രീലത,ഷീല,പെരിങ്ങമ്മല ബിനു,ഉൗക്കോട് അനിൽ,ദിവാകരൻ നായർ,രാമൻ തുടങ്ങിയവർ സംസാരിച്ചു.