നെടുങ്കണ്ടം: ഇരുമ്പ് ഏണി വൈദ്യുത ലൈനിൽ തട്ടി ഷോക്കേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു.ഒറീസാ സ്വദേശിയായ രാജേഷാണ് ഇന്നലെ രാവിലെ മരിച്ചത്.കൈലാസപ്പാറയിലെ സ്വകാര്യ ഏലം എസ്റ്റേറ്റിൽ ജോലിയ്ക്കായി പോകുന്നതിനിടെ കയ്യിലുന്ന എണി വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം.
ക്ഷോക്കേറ്റതിനെ തുടർന്ന് തെറിച്ച് വീണ രാജേഷിനെ മറ്റ് തൊഴിലാളികൾ ചേർന്ന് ഉടൻ നെടുങ്കണ്ടത്തെ
സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.മൃതദേഹം പോസ്റ്റ്മാർട്ടത്തിനും കോവിഡ് ശ്രവ പരിശോധനയ്ക്കുമായി ഇടുക്കി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. രാജേഷിന്റെ സഹോദരി ഉൾപ്പടെയുള്ള ബന്ധുക്കൾ ജില്ലയുടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്.