corona

തിരുവനന്തപുരം: കൊവിഡ് രോഗം ഭേദമായശേഷം വീട്ടിലെത്തുന്നവർ പുറത്തുപോകാതെ ഏഴ് ദിവസം വീട്ടിൽ തന്നെ കഴിയുന്നുവെന്ന് ഉറപ്പാക്കാൻ വാർഡ് തല സമിതികളിലെ പൊലീസ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ നിർദ്ദേശിച്ചു. ജില്ലാ പൊലീസ് മേധാവിമാർ ഇക്കാര്യം ഉറപ്പാക്കണം.
സംസ്ഥാനത്തിന് വെളിയിൽ നിന്നെത്തുന്നവർ നിരീക്ഷണത്തിൽ കഴിയാതെ പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാരെ നിരീക്ഷിക്കുന്നതിന് ജനമൈത്രി പൊലീസും സ്‌പെഷ്യൽ ബ്രാഞ്ചും വാർഡ്തല സമിതികളും ജാഗ്രത പുലർത്തും. വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർ 24 മണിക്കൂറും ജനമൈത്രി പൊലീസിന്റെയും പൊലീസ് വോളണ്ടിയർമാരുടേയും നിരീക്ഷണത്തിലായിരിക്കും.