തിരുവനന്തപുരം: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി ശാശ്വതികാനന്ദ ലോകം മുഴുവൻ ആരാധകരും അനുയായികളുമുള്ള സന്യാസ ശ്രേഷ്ഠനാണെന്ന് ശാശ്വതികാനന്ദ ഫൗണ്ടേഷൻ ചെയർമാൻ എസ്. സുവർണകുമാർ പറഞ്ഞു. കൊല്ലം കടയ്ക്കാവൂർ ഗാർഡൻസ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മുട്ടം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സുഖാകാശ സരസ്വതി സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പി.എസ്. ബാബുറാം മുഖ്യ പ്രഭാഷണം നടത്തി. എഴുകോൺ ഹർഷകുമാർ, എ.എം. ഷാ, കീർത്തി രാമചന്ദ്രൻ, ക്ലാവറ സോമൻ, പ്രബോധ് എസ്. കണ്ടച്ചിറ, നെടുമം ജയകുമാർ, സുരേഷ് അശോകൻ, അനിൽ പടിക്കൽ, പ്രാക്കുളം മോഹനൻ, ഷാജിലാലൽ കരുനാഗപ്പള്ളി എന്നിവർ പങ്കെടുത്തു. സ്വാമി സുഖാകാശ സരസ്വതിയെ ഫൗണ്ടേഷൻ ആചാര്യനായി തിരഞ്ഞെടുത്തു.