കോവളം: വിഴിഞ്ഞം ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പി.ടി.എം ഹയർ സെക്കൻഡറി സ്‍കൂളിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഓൺലൈൻ സെമിനാർ ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ ലയൺ പരമേശ്വരൻ കുട്ടി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. സജു അദ്ധ്യക്ഷത വഹിച്ചു. മാനസിക ആരോഗ്യ വിദഗ്ദ്ധൻ ഗിരീഷ് ക്ലസെടുത്തു. ഡിസ്ട്രിക്ട് ചെയർ പേഴ്സൺ വിനോദ് കുമാർ സ്വാഗതവും സെക്രട്ടറി റാഫി നന്ദിയും പറഞ്ഞു. ഡിസ്ട്രിക്ട് ചെയർ പേഴ്സൺ അഭിലാഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ദീപു, ആനന്ദരാജ് എന്നിവർ നേതൃത്വം നൽകി. ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ഡോ. ഷാജിക്കുട്ടി, ഡോ. പ്രജിത്, ഡോ. നിരഞ്ജന ആനന്ദ്, ഡോ. പ്രിയേന്ദു എന്നിവരെ അനുമോദിച്ചു. വിദ്യാർത്ഥികൾ അദ്ധ്യാപകർ ലയൺ അംഗങ്ങൾ എന്നിവർ ഓൺലൈൻ ക്ളാസ് ഗൂഗിൾ മീറ്റിൽ പങ്കെടുത്തു.