തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ കലാപരിപാടികൾ പിരിവെടുത്ത് നടത്താൻ പാടില്ല എന്ന ബൈല ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രൊഫഷണൽ കലാകാരന്മാർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ശ്രദ്ധ ക്ഷണിക്കൽ ധർണ നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ തിട്ടമംഗലം ഹരി അദ്ധ്യക്ഷത വഹിച്ചു. വക്കം ബോബൻ, പള്ളിപ്പുറം കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.