പാറശാല: വീട് നിർമ്മാണത്തിനിടെ തൊഴിലാളി കാൽ വഴുതി വീണ് മരിച്ചു. കാരോട് പിൻകുളം വെട്ടുവിള വീട്ടിൽ ശശി(58) ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം .ഉച്ചക്കട പുല്ലുവെട്ടിയിൽ ദേവദാസൻ എന്ന ആളുടെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് സൺഷെയ്ഡിൽ പണി ചെയ്യുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.ഉടനെ തന്നെ നാട്ടുകാർ ചേർന്ന് പാറശാല ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ പുഷ്പജോയ്. മകൾ: ഹാമലിൻ. മൃതദേഹം പാറശാല ഗവ.ആശുപത്രിയിൽ .