kerala

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ,സർക്കാർ ഒാഫീസുകളിലെ പ്രവർത്തന സംവിധാനത്തിൽ മാറ്റം വരുത്തി പുതിയ മാർഗ്ഗനിർദ്ദേശം പൊതുഭരണ വകുപ്പ് പുറത്തിറക്കി.

സാമൂഹിക അകലം പാലിച്ച് ജോലി ചെയ്യാനുള്ള സംവിധാനമില്ലെങ്കിൽ സർക്കാർ ഓഫീസുകളിലെ ഗ്രൂപ്പ് സി,​ ഡി വിഭാഗം ജീവനക്കാർ ഒന്നിടവിട്ടോ, ഒരാഴ്ച ഇട വിട്ടോ ഹാജരായാൽ മതി.ഇക്കാര്യം മേലധികാരികൾക്ക് തീരുമാനിക്കാം. ഹോട്ട് ‌സ്പോട്ട്/കണ്ടെയ്‌ൻമെന്റ് സോണിലെ ജീവനക്കാർക്ക് ഓഫീസിൽ വരുന്നതിന് ഇളവ് ലഭിക്കും. അത്യാവശ്യ സാഹചര്യത്തിൽ ഈ സോണുകളിൽ നിന്നുള്ള ജീവനക്കാർക്ക് ഓഫീസിൽ വരുന്നതിന് യാത്രയ്ക്ക് അനുമതി നൽകണം. ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സൗകര്യമൊരുക്കണം. അംഗപരിമിതരായ ജീവനക്കാരെ പൊതുജനങ്ങളുമായി ബന്ധപ്പെടുന്നതിൽ നിന്ന് ഒഴിവാക്കണം.

ജീവനക്കാർ ഔദ്യോഗിക,​ സ്വകാര്യ ആവശ്യങ്ങൾക്കായി മറ്റ് സംസ്ഥാനങ്ങളിൽ പോയാൽ മടങ്ങിയെത്തിയ ശേഷം 14 ദിവസത്തിന് ശേഷം ഓഫീസിൽ ഹാജരായാൽ മതി. ക്വാറന്റൈനിൽ നിർദ്ദേശിക്കപ്പെട്ട ജീവനക്കാർക്ക് സർക്കാർ മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അക്കാലയളവ് സ്‌പെഷ്യൽ കാഷ്വൽ ലീവായി അനുവദിക്കും.

ഒാ​ഫീ​സി​ലെ​ത്താ​നാ​വാ​ത്ത
ജീ​വ​ന​ക്കാ​ർ​ക്ക്കൊ​വി​ഡ​‌്
പ്ര​തി​രോ​ധ​ ​ഡ്യൂ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ജോ​ലി​ക്കെ​ത്താ​നാ​വാ​ത്ത​ ​ഗ്രൂ​പ്പ് ​I​I​I,​​​ ​I​V​ ​വി​ഭാ​ഗംസ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രെ​യും​ ​അ​ദ്ധ്യാ​പ​ക​രെ​യും​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​ജോ​ലി​ക്ക് ​നി​യോ​ഗി​ക്കു​ന്ന​തി​നു​ള്ള​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പൊ​തു​ഭ​ര​ണ​ ​വ​കു​പ്പ് ​പു​റ​ത്തി​റ​ക്കി.​ ​ജി​ല്ലാ​ക​ള​ക്ട​മാ​ർ​ക്കാ​ണ് ​ചു​മ​ത​ല.
ജീ​വ​ന​ക്കാ​രെ​ ​ആ​വ​ശ്യ​മു​ള്ള​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​ക​ള​ക്ട​റേ​റ്റു​ക​ളും​ ​അ​ക്കാ​ര്യം​ ​രേ​ഖാ​മൂ​ലം​ ​അ​താ​ത് ​വ​കു​പ്പി​നെ​ ​അ​റി​യി​ക്ക​ണം.​ ​ഓ​ഫീ​സി​ലെ​ ​ആ​വ​ശ്യ​ക​ത​ ​പ​രി​ശോ​ധി​ച്ച് ​വ​കു​പ്പ് ​മേ​ധാ​വി​ക്ക് ​അ​നു​മ​തി​ ​ന​ൽ​കു​ക​യോ​ ​നി​ര​സി​ക്കു​ക​യോ​ ​ചെ​യ്യാം.​ ​സേ​വ​നം​ ​ഓ​ഫീ​സി​ൽ​ ​അ​ത്യാ​വ​ശ്യ​മെ​ന്ന് ​തോ​ന്നു​ന്ന​ ​പ​ക്ഷം​ ​മാ​തൃ​വ​കു​പ്പ് ​മേ​ധാ​വി​ക്ക് ​അ​വ​രെ​ ​തി​രി​ച്ചു​ ​വി​ളി​ക്കാം.​ ​