കഴക്കൂട്ടം: കഠിനംകുളം പുത്തൻതോപ്പിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ ശേഷം കാർ കത്തിച്ച് കലാപ ശ്രമത്തിന് നേതൃത്വം നൽകിയെന്ന കേസിൽ ഒരാൾ അറസ്റ്റിലായി. പുത്തൻതോപ്പ് സ്വദേശി സന്തോഷ് (30) ആണ് കഠിനംകുളം പൊലീസിന്റെ പിടിയിലായത്. ഞാറാഴ്ച നടന്ന സംഭവത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. സംഭവത്തിൽ ആറുപേരെ പൊലീസ് പിടികൂടിയിരുന്നു. പ്രതികളിൽ ഒരാളുടെ വീട്ടിൽ വെട്ടേറ്റ സംഘത്തിലെ ചിലർ എത്തിയിരുന്നു. ഇവർ പോയ ശേഷം ഇയാളുടെ വീടിനു മുന്നിൽ കിടന്ന കാർ സന്തോഷ് കത്തിച്ചെന്നാണ് കേസ്. നിരപരാധികളെ കേസിൽ കുടുക്കാനും നാട്ടിൽ ചേരിതിരിഞ്ഞ് കലാപം സൃഷ്ടിക്കാനുമുള്ള ശ്രമമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കഠിനംകുളം ഇൻസ്‌പെക്ടർ പി.വി വിനേഷ് കുമാർ, സബ് ഇൻസ്‌പെക്ടർ, രതീഷ്‌കുമാർ.ആർ, ജി.എസ്.ഐ അനൂപ് കുമാർ, സവാദ് ഖാൻ, കൃഷ്ണപ്റസാദ്, എ.എസ്.ഐ ബിനു, രാജു, സി.പി.ഒമാരായ ദിലീപ്, സജിൻ, എസ്.സി.പി.ഒ സന്തോഷ് ലാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.