ബെൽഗ്രേഡ് : പ്രദർശന ടെന്നിസ് ടൂർണമെന്റ് നടത്തി കൊവിഡ് പിടിപെട്ട ലോക ഒന്നാംനമ്പർ ടെന്നിസ് താരം നൊവാക്ക് ജോക്കോവിച്ച് രോഗമുക്തനായി ഇന്നലെ നടത്തിയ ടെസ്റ്റിൽ താനും ഭാര്യയും നെഗറ്റീവായ കാര്യം നൊവാക്ക് തന്നെയാണ് പുറത്തുവിട്ടത്. 10 ദിവസം മുമ്പാണ് ഇരുവരും പോസിറ്റീവായിരുന്നത്. തുടർന്ന് ബെൽഗ്രേഡിൽ സെൽഫ് ക്വാറന്റൈനിലായിരുന്നു.
നൊവാക്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ പങ്കെടുത്ത ഗ്രിഗോർ ഡിമിത്രോവ്, ബോർന കോറിച്ച്, വിക്ടർ ട്രോയിക്കി എന്നിവർക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു.