കല്ലമ്പലം :കാട്ടുപുതുശേരി ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് കത്താതായിട്ട് ഒരു മാസം കഴിഞ്ഞു.പള്ളിക്കൽ പഞ്ചായത്തിൽ നിരവധി തവണ നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളിലെ തെരുവ് വിളക്കുകളുടെ അവസ്‌ഥയും വിഭിന്നമല്ല.തെരുവ് വിളക്ക് കത്താതായതോടെ പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം വർദ്ധിക്കുന്നതായും പരാതിയുണ്ട്. ഹൈമാസ്റ്റ് ലൈറ്റ് കത്താത്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കാട്ടുപുതുശേരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.തുടർന്ന് പഞ്ചായത്ത് ഭരണ സമിതിക്ക് ആദരാഞ്ജലി അർപ്പിച്ച് ഹൈമാസ്റ്റിനു മുന്നിൽ ബോർഡ് സ്ഥാപിച്ചു.പ്രതിഷേധ ബ്രാഞ്ച് പ്രസിഡന്റ് അനീസ് വെള്ളച്ചാലിൽ,നിസാർ കുട്ടി,അജ്മൽ തുടങ്ങിയവർ സംസാരിച്ചു.