നെയ്യാറ്റിൻകര: മാരായമുട്ടം എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിനിക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വിദ്യാർത്ഥികൾ സമാഹരിച്ച എൺപതിനായിരം രൂപ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഏറ്റുവാങ്ങി. ടി. ശ്രീകുമാർ, ജെ. രാജൻ, ഗോപൻ, നന്ദു, വിപിൻ, ഷീലകുമാരി, ചന്ദ്രശേഖരൻനായർ, എച്ച്.ഉണ്ണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മഞ്ഞപ്പിത്തം ബാധിച്ച കരൾ പൂർണമായും തകർന്ന അയിരൂർ മേലേതെക്കേക്കര വീട്ടിൽ സുനിൽ-സിന്ധുകുമാരി ദമ്പതികളുടെ മകൾ അമ്മുവിനാണ് എസ്.എഫ്.ഐ മാരായമുട്ടം ലോക്കൽ കമ്മിറ്റി സഹായവുമായെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മുവിന് ചികിത്സാ ചെലവിനായി 30 ലക്ഷം രൂപയാണ് വേണ്ടത്.