anert

തിരുവനന്തപുരം:സംസ്ഥാന പൊതുമേഖലാസ്ഥാപനമായ അനർട്ടിൽ ഉന്നത പദവികളിലേക്ക് വഴി വിട്ട പ്രൊമോഷൻ വഴി സർക്കാരിന് 2.5 കോടിയുടെ അധിക ബാദ്ധ്യത .

ഉന്നതശ്രേണിയിലെ എഫ് ഗ്രേഡ് സയന്റിസ്റ്റ് പദവിയിലേക്ക് ഏറ്റവും കുറഞ്ഞ എൻട്രി കേഡറായ ബി യിൽ നിന്ന് നാല് ഗ്രേഡുകൾ മറികടന്ന് എഫ് ഗ്രേഡിലേക്ക് ഒറ്റയടിക്കാണ് പ്രൊമോഷൻ. ഇതിലൂടെ ഒരാൾക്ക് പ്രതിവർഷം 13.5 ലക്ഷം രൂപയുടെ വേതനവർദ്ധന. ക്രമക്കേട് മറയ്ക്കാൻ അഞ്ച് വർഷത്തെ മുൻകാല പ്രാബല്യവും.ഇതോടെ, ഒരാൾക്ക് 60 ലക്ഷം രൂപയിലേറെ കുടിശികയും . നാല് പേർക്കാമ്പോൾ 2.5കോടി

ഹൈക്കോടതിയും കേന്ദ്ര കൺട്രോൾ ആൻഡ് ആഡിറ്റ് വകുപ്പും നൽകിയ റിപ്പോർട്ടുകളും ശാസ്ത്രസ്ഥാപനങ്ങളിലെ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയും, സംസ്ഥാന സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചുമാണ്

പ്രൊമോഷൻ.ആഭ്യന്തരപരിശോധനാസമിതിയുടെ പ്രാഥമിക പരിശോധന, മികച്ച വാർഷിക പ്രവർത്തന റിപ്പോർട്ട്, പ്രത്യേക അസസ്മെനറ് കമ്മിറ്റിയുടെ പരിശോധന, അഭിമുഖ പരീക്ഷ , കുറഞ്ഞത് മൂന്ന് വർഷത്തെ മികച്ച പ്രവർത്തന ചരിത്രം എന്നിവയാണ് പ്രൊമോഷൻ വ്യവസ്ഥ.

ക്രമക്കേട്

ഇങ്ങി​നെ

ഇരുപത് വർഷത്തി​ലേറെ അനർട്ടി​ൽ സർവ്വീസുണ്ടെങ്കി​ലും ,ഇടയ്ക്ക് പലഘട്ടങ്ങളി​ലായി​ പത്ത് വർഷം വരെ അവധി​യെടുത്ത് സ്വകാര്യസ്ഥാപനങ്ങളി​ൽ വൻശമ്പളത്തി​ൽ ജോലി​ക്ക് പോയതി​നാൽ ഇന്റേണൽ അസസ്മെന്റ് റി​പ്പോർട്ടോ, മി​കച്ച വാർഷി​ക പ്രവർത്തന റി​പ്പോർട്ടോ ലഭിച്ചില്ല..മറ്റ് മാനദണ്ഡങ്ങളും പാലി​ക്കാത്തതിനാൽ . പ്രൊമോഷൻ നഷ്ടമായി​.

ഇതി​ലൊരാൾ അഡ്മി​നി​സ്ട്രേഷൻ മേധാവി​യുടെ താൽക്കാലി​ക ചുമതല ലഭി​ച്ചപ്പോൾ, ഉന്നത പദവി​യി​ലേക്ക് പ്രൊമോഷന് അർഹതയുണ്ടെന്നും എല്ലാ മാനദണ്ഡങ്ങളും പാലി​ച്ചി​ട്ടുണ്ടെന്നും കാണി​ച്ച് ശുപാർശ അയച്ചു. ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവുണ്ടെന്ന തെറ്റായ വിവരവും നൽകി​ പ്രൊമോഷൻ നേടി. ഇതേ കാരണം പറഞ്ഞ് മറ്റ് മൂന്ന് പേരും പ്രൊമോഷൻ നേടി​യെടുത്തു.