fild

കിളിമാനൂർ:നന്മയുടെയും നിറവിന്റെയും നല്ലപാഠങ്ങളും,സ്വയംപര്യാപ്തതയുടെ സന്ദേശവും സമൂഹത്തിലെത്തിക്കുക എന്ന ലക്ഷയത്തോെടെ ഒരു അദ്ധ്യാപക കൂട്ടായ്മ.കിളിമാനൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ,രാജാരവി വർമ്മ സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ മലയാമടം പാടശേഖരത്ത് ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചു കൊണ്ടാണ് കൂട്ടായ്മ രംഗത്ത് എത്തിയിരിക്കുന്നത്.ഞാറു നടീൽ ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ ഉദ്‌ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ദേവദാസ് അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ജിജി വിമൽ കിളിമാനൂർ അഗ്രികൾച്ചറൽ ഓഫീസർ നസീമ ബീവി മലയാമഠം പാഠശേഖരസമിതി പ്രസിഡന്റ്‌ രാജ്‌മോഹൻ ,രാജഗോപാലകുറുപ്പ് എന്നിവർ പങ്കെടുത്തു.