mammootty
mammootty

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. ചെമ്പൻ വിനോദ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന് ശേഷമായിരിക്കും മമ്മൂട്ടി ചിത്രത്തിന്റെ പണിപ്പുരയിലേക്ക് ലിജോ കടക്കുക.

മമ്മൂട്ടിയും ലിജോയുമായി ഇൗ ചിത്രത്തെക്കുറിച്ചുള്ള ആദ്യഘട്ട ചർച്ചകൾ നടത്തിക്കഴിഞ്ഞു. വർഷങ്ങൾക്കുമുൻപ് മമ്മൂട്ടിയെ നായകനാക്കി ലിജോ ഒരു ചിത്രം പ്ളാൻ ചെയ്തിരുന്നെങ്കിലും പല കാരണങ്ങളാലും ആ പ്രോജക്ട് നടന്നില്ല. വിജയ് ബാബുവിന്റെ പ്രൈഡേ ഫിലിം ഹൗസായിരുന്നു ആ ചിത്രം നിർമ്മിക്കാനിരുന്നത്.