mammootty

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. ചെമ്പൻ വിനോദ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന് ശേഷമായിരിക്കും മമ്മൂട്ടി ചിത്രത്തിന്റെ പണിപ്പുരയിലേക്ക് ലിജോ കടക്കുക. മമ്മൂട്ടിയും ലിജോയുമായി ഈ ചിത്രത്തെക്കുറിച്ചുള്ള ആദ്യഘട്ട ചർച്ചകൾ നടത്തിക്കഴിഞ്ഞു.

വർഷങ്ങൾക്കുമുൻപ് മമ്മൂട്ടിയെ നായകനാക്കി ലിജോ ഒരു ചിത്രം പ്ളാൻ ചെയ്തിരുന്നെങ്കിലും പല കാരണങ്ങളാലും ആ പ്രോജക്ട് നടന്നില്ല. വിജയ് ബാബുവിന്റെ പ്രൈഡേ ഫിലിം ഹൗസായിരുന്നു ആ ചിത്രം നിർമ്മിക്കാനിരുന്നത്.

അതേസമയം, ജെല്ലിക്കെട്ടിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളിയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നിഗൂഢതകൾ നിറഞ്ഞതാണ് ട്രെയിലർ. ലിജോ ജോസും, ചെമ്പൻ വിനോദും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചെമ്പൻ വിനോദ്, ജോജു ജോർജ്, സൗബിൻ ഷാഹിർ, വിനയ് ഫോർട്ട് തുടങ്ങിയവരാണ് ചുരുളിയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. വിനോയ് തോമസിന്റെ കഥയ്ക്ക് എസ്.ഹരീഷാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.