മടവൂർ: അവഗണന മാറുന്നു വായനശാലയ്ക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു. സപ്തതി പിന്നിട്ട മടവൂർ നവോദയ ഗ്രന്ഥശാലയിൽ എത്തിയാൽ കാണാൻ കഴിഞ്ഞിരുന്നത് ചോർന്നൊലിച്ച മേൽക്കൂരയും, പായൽ പിടിച്ച ഭിത്തികളും, പൊട്ടിയ മദ്യ കുപ്പികളും, ചിതലരിച്ച പുസ്തകങ്ങളുമായിരുന്നു. ഗ്രന്ഥശാലയുടെ പേര് പോലും എവിടെയും കാണാൻ കഴിയുമായിരുന്നില്ല. ഇതെല്ലാം ചൂണ്ടി കാട്ടി കേരള കൗമുദി 2019 ജൂൺ 19 ന് " അവഗണനയിൽ ഒരു ഗ്രന്ഥശാല "എന്ന തലക്കെട്ടിൽ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് അഡ്വ. വി. ജോയ് എം.എൽ.എ ഇടപെടുകയും ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരുപത്തി ആറ് ലക്ഷം രൂപ അനുവദിക്കുകയുമായിരുന്നു. ഇതിന് ഭരണാനുമതിയും കഴിഞ്ഞ ദിവസം ലഭിക്കുകയുണ്ടായി.