വെഞ്ഞാറമൂട് : സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾ പൂർണമായും സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് കെ.പി.സി.സി നിർവാഹക സമിതി അംഗം രമണി പി. നായർ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ കുറ്റൂർ പെരിന്തുറ സബ് ഗ്രൂപ്പ്കളിലെ ദേവസ്വം ജീവനക്കാർ വാമനപുരം ജംഗ്ഷനിൽ സംഘടിപ്പിച്ച മദ്ധ്യാഹ്ന വിളിച്ചുണർത്തൽ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കൊവിസ് പ്രോട്ടോകോൾ പൂർണമായും പാലിച്ച് നടത്തിയ ധർണയിൽ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് രത്നകുമാർ അദ്ധ്യക്ഷനായിരുന്നു. ഷാനവാസ് ആനക്കുഴി, ജി. പുരുഷോത്തമൻ നായർ, എം. അനിൽകുമാർ, രാജീവ് പി. നായർ, മോഹന ചന്ദ്രൻ നായർ, ടി.അനിൽകുമാർ, വിജയകുമാർ, ശ്രീകണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.