koda

വെഞ്ഞാറമൂട് : വാമനപുരം കാഞ്ഞിരംപാറയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 105 ലിറ്റർ കോട പിടികൂടി നശിപ്പിച്ചു. വാമനപുരം റേഞ്ച് ഇൻസ്‌പെക്ടർ ഷമീർ ഖാന്റെ നിർദ്ദേശപ്രകാരം പ്രിവന്റീവ് ഓഫീസർ പീതാംബരൻ പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചാരയം വാറ്റുന്നതിനായി ഒളിപ്പിച്ചിരുന്ന കോട പിടികൂടിയത്. കാഞ്ഞിരംപാറ ശ്യാം നിവാസിൽ മുരളീധരൻ നായരുടെ പറമ്പിലാണ് കോട ഒളിപ്പിച്ചിരുന്നത്. എന്നാൽ ഇയാൾക്ക് സംഭവത്തിൽ ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ലന്നും കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ടെന്നും എക്സൈസ് അധികൃതർ പറഞ്ഞു. പരിശോധനയിൽ പ്രവന്റീവ് ഓഫീസർ മനോജ്‌ കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സ്നേഹേഷ്, അനിരുദ്ധൻ, ഷാജു, ഷിജിൻ, ഡ്രൈവർ ശ്രീജിത്ത്‌ എന്നിവർ പങ്കെടുത്തു.