നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഇന്നലെ 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 551 ആയി.തിക്കുറിശ്ശിയിൽ ഒരേ കുടുംബത്തിലെ 15 പേർക്കും,കഴുവൻതിട്ട ആർ.സി.സ്ട്രീറ്റിൽ സമ്പർക്കത്തിലൂടെ 18 പേർക്കും,തൂത്തൂരിൽ 91 പേർക്കും,വടശ്ശേരി ചന്തയിലെ കച്ചവടക്കാരിൽ 9 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മേൽപ്പുറം,തക്കല,അരുമന എന്നിവിടങ്ങളിലുള്ളവർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.ഇതുവരെ ജില്ലയിൽ 238 പേർ രോഗമുക്തരായി.നിലവിൽ ആശാരിപ്പള്ളം ആശുപത്രിയിൽ 310 പേരും,നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിൽ 3 പേരും ചികിത്സയിലുണ്ട്.