വർക്കല: വർക്കല എൻ.ജി.ഒ അസോസിയേഷൻ വർക്കല ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിളിച്ചുണർത്തൽ സമരം വർക്കല താലൂക്ക് ഓഫീസ് അങ്കണത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജാഫർ ഖാൻ ഉദ്ഘാടനം നിർവഹിച്ചു. ഒറ്റൂർ ഗ്രാമ പഞ്ചായത്തിൽ നടന്ന സമരം സംസ്ഥാന കമ്മിറ്റി അംഗം കെ.രാജീവും, മണമ്പൂർ സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ നടന്ന സമരം മണമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കുമാറും, വെട്ടൂർ ഗ്രാമ പഞ്ചായത്തിൽ നടന്ന സമരം പഞ്ചായത്ത് പ്രസിഡന്റ് അസീം ഹുസൈനും, വർക്കല ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ഷാബു ജാനും ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ശരത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജ്യോതികുമാർ, ബ്രാഞ്ച് സെക്രട്ടറി വിജിൽ, ബ്രാഞ്ച് ട്രഷറർ സുധീർ ലാൽ, ബ്രാഞ്ച് ഭാരവാഹികളായ സുജിത്ത്, അഭിലാഷ്, സമീർ, വിഷ്ണു മാധവൻ തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ വർക്കല ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല വില്ലേജ് ഓഫീസ് അങ്കണത്തിൽ 'സ്വാഭിമാൻ ദിവസ്' പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് സി. ഷാജി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ശരത് അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി വിജിൽ, ഭാരവാഹികളായ അഭിലാഷ്, ഫൈസൽ, ലജു എന്നിവർ പങ്കെടുത്തു.