കാട്ടാക്കട: മരണാനന്തര ചടങ്ങുകൾ ലളിതമായി നടത്തി ബാക്കിവന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി. പൂവച്ചലിലെ ജനകീയ ഡോക്ടറും സി.പി.എം സഹയാത്രികനുമായിരുന്ന പൂവച്ചൽ മുളമൂട് മോഹൻ ക്ലിനിക്ക് ഉടമ ഡോ.രാജേന്ദ്രന്റെ മരണാനന്തര ചടങ്ങുകളാണ് ലളിതമായി നടത്തുകയും അതിന് വേണ്ടി മാറ്റി വച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തത്. ഡോ.രാജേന്ദ്രന്റെ ഭാര്യ പി. ശാനി, മക്കളായ സിദ്ധാർത്ഥ്, ഗൗതം എന്നിവർ ചേർന്ന് മുപ്പതിനായിരം രൂപ ഐ.ബി. സതീഷ് എം.എൽ.എയ്ക്ക് കൈമാറി.