തിരുവനന്തപുരം : സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധനാ നിരക്ക് കുറച്ച് സർക്കാർ ഉത്തരവായതോടെ കൊവിഡ് കാലത്ത് സ്വകാര്യ ആശുപത്രികളിൽ തടസപ്പെട്ട ശസ്ത്രക്രിയകൾ വേഗത്തിലാകും.
രോഗം സ്ഥിരീകരിക്കാനുള്ള ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് സ്വകാര്യ ലാബുകളിൽ 4500 രൂപവരെ ഈടാക്കിയിരുന്നത് 2750 രൂപയായാണ് കുറച്ചത്. മറ്റ് കൊവിഡ് പരിശോധനകളുടെ നിരക്കും കുറച്ചിട്ടുണ്ട്.
അതേസമയം സർക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ സ്വകാര്യ ലാബുകളിലേക്ക് സർക്കാർ നേരിട്ട് നൽകുന്ന സാമ്പിളുകളുടെ പരിശോധനയക്ക് 2500 രൂപയാണ് ഫീസ്. കൊവിഡ് കാലത്ത് ശസ്ത്രക്രിയകൾക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കിയിരുന്നു. പരിശോധനയ്ക്ക് 5,000 രൂപ വരെ ചെലവ് വന്നതോടെ രോഗികൾ പിൻമാറി. ചില സ്ഥലങ്ങളിൽ പരിശോധന ഒഴിവാക്കി ശസ്ത്രക്രിയ നടത്തി. മുടങ്ങിയ ശസ്ത്രക്രിയകൾ നിരക്ക് കുറച്ചതോടെ വേഗത്തിലാകും. മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി സ്വകാര്യ ആശുപത്രിയിലെത്തുന്നവരെ കൂടുതലായി കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാും കഴിയും.
കൊവിഡ് നിരക്ക് ഉടൻ
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാനിരക്ക് സർക്കാർ ഉടൻ നിശ്ചയിക്കും. നിലവിൽ കൊവിഡ് രോഗികള സ്വകാര്യ ആശുപത്രികളിലേക്ക് അയക്കേണ്ടതില്ലെങ്കിലും രോഗികൾ വർദ്ധിച്ചാൽ അത് വേണ്ടിവരും. കൊവിഡ് രോഗിക്കും ആശുപത്രിക്കും സമ്മതമാണെങ്കിൽ അവിടെ ചികിത്സാ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.നിരക്ക് നിശ്ചയിച്ചാൽ ഇത് ആരംഭിക്കും.
മറ്റ് കൊവിഡ് പരിശോധനകളുടെ പുതിയ നിരക്ക്, (പഴയനിരക്ക് ബ്രായ്ക്കറ്റിൽ)
സ്റ്റെപ് വൺ ട്രൂനാറ്റ് 1500 ( 1500)
സ്റ്റെപ് ടു കൺഫർമേറ്ററി (സ്റ്റെപ് വൺ പരിശോധനയിൽ പോസിറ്റീവ് ആയവരുടെ ഫലം വീണ്ടും പരിശോധിക്കുന്നകത്) 1500 ( 3000)
എക്‌സ്‌പർട്ട് നാറ്റ് ടെസ്റ്റ് 3000