തിരുവനന്തപുരം: സാമൂഹ്യ മാദ്ധ്യമങ്ങളിലെ കുഞ്ഞുതാരമായ ചന്ദനയുടെ രോഗനില ഗുരുതരമായി തുടരുകയാണെന്ന് എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ.സന്തോഷ്‌കുമാർ അറിയിച്ചു.
വെന്റിലേറ്ററിൽ അബോധാവസ്ഥയിലാണ് കുട്ടി. തലച്ചോറിലെ നീര് മാറിയിട്ടില്ല. അനസ്‌ത്യേഷ്യ നൽകിയിരിക്കുന്നതിനാൽ ജന്നി വരുന്നതിൽ കുറവുണ്ട്.
ആലപ്പുഴ നൂറനാട് സ്വദേശിനിയായ കുട്ടിയെ
തലച്ചോറിലെ കോശങ്ങൾ നശിച്ചുപോകുന്ന രോഗം കണ്ടെത്തിയതിനെ തുടർന്ന് ഒരാഴ്ചയ്ക്കു മുമ്പാണ് എസ്.എ.ടിയിൽ പ്രവേശിപ്പിച്ചത്. മകളുടെ രോഗാവസ്ഥയിൽ മനംനൊന്ത് പിതാവ് ബി. ചന്ദ്രബാബു ഈ മാസം ഒന്നിന് ആശുപത്രി വളപ്പിൽ ജീവനൊടുക്കിയിരുന്നു. ഇതേതുടർന്ന് അമ്മ രജിത വീട്ടിലേക്ക് മടങ്ങി.അമ്മുമ്മയാണ് കൂട്ടിരിക്കുന്നത്.