gst

തിരുവനന്തപുരം : കൊവിഡ് കാലത്തെ പ്രതിസന്ധി കടന്ന് സംസ്ഥാനത്തെ നികുതി പിരിവിൽ കാര്യമായ മുന്നേറ്റം. നികുതി പിരിവ് കൊവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് ഏറ്രവും പുതിയ ജി.എസ്.ടി കണക്കുകൾ വ്യക്തമാക്കുന്നത്.

മാർച്ച് 25 മുതലാണ് ലോക്ക് ഡൗൺ തുടങ്ങിയതെങ്കിലും ഏപ്രിൽ ആദ്യം ലഭിച്ച മാർച്ചിലെ നികുതി പിരിവ് കണക്കുകൾ വളരെ കുറവായിരുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ അത് കുത്തനെ താഴ്ന്നു. ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്കാവുന്നതിന്റെ ലക്ഷണമാണ് പുതിയ കണക്കുകൾ.

സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ മാസത്തെ സംസ്ഥാന ജി.എസ്.ടി 740 കോടിയും അന്തർസംസ്ഥാന ജി.എസ്.ടി 520കോടി രൂപയുമാണ്. കഴിഞ്ഞ വർഷം ജൂണിൽ ഇതു രണ്ടും കൂടെ 1720 കോടി രൂപയായിരുന്നു.

ജി.എസ്.ടിയോടൊപ്പം ജി.എസ്.ടിയിൽ ഉൾപ്പെടാത്ത ഇനങ്ങളടങ്ങിയ ജനറൽ സെയിൽ ടാക്സിലും വർദ്ധനവുണ്ട്. ഇതിൽ പെടുന്ന പെട്രോളിൽ നിന്നുള്ള നികുതിയിൽ കാര്യമായ വർദ്ധനവില്ലെങ്കിലും മദ്യത്തിൽ നിന്നുള്ള നികുതിയിൽ മുൻ മാസങ്ങളിലേക്കാൾ വർദ്ധനവുണ്ട്. ജൂണിൽ പെട്രോളിൽ നിന്ന് 206 കോടിയും ഡീസലിൽ നിന്ന് 196 കോടി രൂപയുമാണ് ലഭിച്ചത്. കേന്ദ്ര എക്സൈസ് നികുതിക്കാനുപാതികമായി സംസ്ഥാന നികുതി നിരക്ക് വർദ്ധിച്ചതും ഗുണമായി.ഏപ്രിലിൽ 38 കോടി മാത്രം ലഭിച്ച മദ്യത്തിൽ നിന്ന് ജൂണിൽ 507 കോടികിട്ടി.

 പ്രതീക്ഷ

ആകെ ഈ വർഷം നികുതി വരുമാനം വഴി 67,​420 കോടിയും നികുതിയേതര വരുമാനം വഴി 14,​587 രൂപയുമാണ് സംസ്ഥാനം പ്രതീക്ഷിച്ചിരുന്നത്.

ജനുവരി മുതലുള്ള ആറുമാസത്തെ ജി.എസ്. ടി നികുതി ( കോടി രൂപയിൽ )​

സംസ്ഥാന ജി.എസ്.ടി - ജനുവരി -931,​ ഫെബ്രുവരി-847,​ മാർച്ച്-721,
ഏപ്രിൽ-​128,​മെയ്-366,​ ജൂൺ- 740

 അന്തർസംസ്ഥാന ജി.എസ്. ടി 817,​ 808 ,​782,​ 73,​ 326, ​520