dewasom

ചിറയിൻകീഴ്: വിവിധ ആവശ്യങ്ങളുന്നയിച്ച് തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് ഫ്രണ്ടിന്റെ (ടി.ഡി.ഇ.എഫ്) ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ശാർക്കര വില്ലേജോഫീസിന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.വർക്കല ഗ്രൂപ്പ് വർക്കിങ്ങ് പ്രസിഡന്റ് ഒ.കെ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു,കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് അഡ്വ.രാജേഷ്.ബി.നായർ, ശാർക്കര മണ്ഡലം പ്രസിഡന്റ് ജോഷി ബായ്,ശാർക്കര മണ്ഡലം സെക്രട്ടറി ഗോപൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുരേഷ് കുമാർ (മോനി), ബേബി,ടി.ഡി.ഇ.എഫ് വർക്കല ഗ്രൂപ്പ് സെക്രട്ടറി ജി.സുരേഷ്, സംസ്ഥാന കമ്മിറ്റി അംഗം എൻ.ഡി.രാജു,ജില്ലാ കമ്മിറ്റി അംഗം കെ.ശങ്കർ,വർക്കല ഗ്രൂപ്പ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.ടി.ഡി.ഇ.എഫ് സംസ്ഥാന കമ്മിറ്റിയംഗം എസ്.ബൈജു സ്വാഗതംവും ഗ്രൂപ്പ് വൈസ് പ്രസിഡന്റ് എൻ.ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.