ajithkumar

തിരുവനന്തപുരം:നാലുമണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസർകോട്ടെത്താവുന്ന സെമി-ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് ദക്ഷിണ റെയിൽവേ അംഗീകാരം നൽകി.തുടർ അനുമതിക്കായി അവർ റെയിൽവേ ബോർഡിന് സമർപ്പിച്ചു. ഇതോടെ ആദ്യ കടമ്പ കടന്നു.

63,941കോടിയുടെ പദ്ധതിയിൽ 2150കോടി റെയിൽവേയാണ് മുടക്കുന്നത്.

200ഹെക്ടർ റെയിൽവേ ഭൂമിയുടെ വിലയായ 900കോടി റെയിൽവേയുടെ ഓഹരിയാവും.

കേന്ദ്രത്തിലെ തുടർ നടപടി

ഇനി റെയിൽവേയുടെ ടെക്നിക്കൽ, ഫിനാൻസ്, സിവിൽ, ഇലക്ട്രിക്കൽ, സിഗ്നൽ, ട്രാഫിക് വിഭാഗങ്ങൾ പരിശോധന നടത്തും. ബോർഡ് ഡയറക്ടർമാരുടെയും എക്സി.ഡയറക്ടറുടെയും മുമ്പാകെ സംസ്ഥാനം പദ്ധതി അവതരിപ്പിക്കണം. മൂന്നുമാസത്തിനകം റെയിൽവേയുടെ അംഗീകാരം ലഭിച്ചേക്കും.

അതു കഴിഞ്ഞാൽ നീതിആയോഗിന്റെ മുന്നിലെത്തും. അവിടെയും കേരളം പദ്ധതിഅവതരണം നടത്തണം. കേന്ദ്ര ധനമന്ത്രാലയത്തിന്റെ സൂക്ഷ്‌മപരിശോധനയാണ് തുടർന്ന് നടക്കുന്നത്. പണം എങ്ങനെ കണ്ടെത്തും, വായ്പാ ഏജൻസികൾ ഏതൊക്കെ, തിരിച്ചടവ് എങ്ങനെ, ടിക്കറ്റിതര വരുമാനമാർഗ്ഗങ്ങൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ സംസ്ഥാനം വ്യക്തമാക്കണം. ആ കടമ്പയും കടന്നാൽ, സാമ്പത്തികകാര്യങ്ങൾക്കുള്ള കേന്ദ്രകാബിനറ്റ് കമ്മിറ്റിയുടെ അനുമതിയോടെ പ്രധാനമന്ത്രിക്ക് സമർപ്പിക്കണം. സൂക്ഷ്‌മപരിശോധനയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് വഴി കേന്ദ്രമന്ത്രിസഭായോഗത്തിൽ പദ്ധതിയെത്തും. കേന്ദ്രകാബിനറ്റിന്റേതാണ് അന്തിമാനുമതി.

കേരളത്തിലെ തുടർനടപടി

1)ഭൂമിയേറ്റെടുക്കാൻ 11 ജില്ലകളിൽ ലാൻഡ്‌ സെൽ .

2)ഭൂമിയുടെ വിലനി‌‌ർണയം, മാർക്കിംഗ് എന്നിവയ്ക്കായി കൺസൾട്ടൻസിയെ നിയമിക്കാൻ ടെൻഡർ

3) പരിസ്ഥിതി ആഘാതപഠനം നാലുമാസത്തിനകം

4)ഭൂമിയേറ്രെടുപ്പ് വിജ്ഞാപനവും നഷ്ടപരിഹാരപാക്കേജും

കേരളത്തിന്റെ കൊവിഡ്പാക്കേജാണ് ഈ പദ്ധതി. മടങ്ങിയെത്തുന്ന പ്രവാസികൾക്കടക്കം തൊഴിൽ ലഭിക്കും.

വി.അജിത്കുമാർ

മാനേജിംഗ് ഡയറക്ടർ,

റെയിൽ വികസനകോർപറേഷൻ