investment-

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ മേഖലകളിൽ നിക്ഷേപം ആകർഷിക്കാനുള്ള നടപടികൾ ലഘൂകരിക്കാനും ഇതിനായികർമ പരിപാടി തയാറാക്കാനും സർക്കാർ രൂപീകരിച്ച സ്‌പെഷൽ ഇൻവെസ്റ്റ്‌മെൻറ് ടാസ്‌ക് ഫോഴ്‌സ് ആദ്യ യോഗം തീരുമാനിച്ചു.

കൊവിഡ് വിവിധ മേഖലകളിൽ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനും ഉല്പാദന കേന്ദ്രങ്ങൾ മാറ്റിസ്ഥാപിക്കാൻ തയാറെടുക്കുന്ന വിദേശ നിക്ഷേപകരെ ആകർഷിക്കാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവച്ച ഈ കർമസമിതി ലൈഫ് സയൻസസ്, ആരോഗ്യപരിരക്ഷ, കാർഷികഭക്ഷ്യ സംസ്‌കരണം, നഗര അടിസ്ഥാന വികസനം, ഔഷധ നിർമാണം തുടങ്ങിയ മേഖലകളിൽ കേരളത്തെ നിക്ഷേപകേന്ദ്രമാക്കാനുള്ള പദ്ധതികളാകും തയ്യാറാക്കുക.
ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അദ്ധ്യക്ഷത വഹിച്ചു. വ്യവസായവാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.ഇളങ്കോവൻ, കെ.എസ്‌.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എസ് ഹരികിഷോർ, വ്യവസായ പ്രമുഖർ തുടങ്ങിയവ‌‌ർ പങ്കെടുത്തു.