navas
പ്രതി മനോജ് കുമാർ

ശാസ്താംകോട്ട : പീഡനക്കേസ് പ്രതി 18 വർഷങ്ങൾക്ക് ശേഷം ശാസ്താംകോട്ട പൊലീസിന്റെ പിടിയിൽ. പട്ടികജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വർഷങ്ങളായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ആലപ്പുഴ വള്ളികുന്നം കടുവിങ്കൽ അമ്പാടി വീട്ടിൽ മനോജ് കുമാർ (39)ആണ് പിടിയിലായത്. 2002 ആഗസ്ത് 22 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രൈവറ്റ് ബസ് ക്ളീനറായ പ്രതി വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ച ശേഷം മുങ്ങുകയായിരുന്നു. വർഷങ്ങൾക്കുശേഷം പ്രതി വള്ളികുന്നം പ്രദേശത്തു താമസിച്ചു വരുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ശാസ്താംകോട്ട ഇൻസ്‌പെക്ടർ അനൂപിന്റെ നിർദ്ദേശപ്രകാരം ശാസ്താംകോട്ട എസ് ഐ അനീഷ്‌, എ എസ് ഐ മാരായ രാജേഷ്, ബിമൽ ഘോഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.