പാറശാല: കേരള പൊലീസ് നെയ്യാറ്റിൻകര ഡിവിഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന കൊവിഡ് ബോധവത്കരണ പരിപാടിയായ 'ആദ്യം കയ്ക്കും നെല്ലിക്ക'യുടെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിവഹിച്ചു. പാറശാല സരസ്വതി ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ഐ.എം.എയുടെ നെയ്യാറ്റിൻകര ബ്രാഞ്ച് പ്രസിഡന്റ് ഡോ. എസ്.കെ. അജയ്യകുമാർ, ഡോ. ജയകുമാർ, ഡോ. ഗോപി, ഡോ. വിമൽ തുടങ്ങിയവർ പങ്കെടുത്തു. സാമൂഹിക അകലം, വ്യക്തി ശുചിത്വം, മാസ്ക് ധരിക്കൽ, സാനിറ്റൈസേഷൻ എന്നിവ കൃത്യമായി പാലിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതോടൊപ്പം രോഗിയെ അല്ല എന്നാൽ രോഗത്തെയാണ് ശത്രുവായി കാണേണ്ടത് എന്ന സന്ദേശവും പ്രചരിപ്പിക്കുന്നതാണ് പരിപാടി.