gold

തിരുവനന്തപുരം : ചരക്ക്‌സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നായി മതിയായ രേഖകളില്ലാതെ കടത്തിയ 4,​476 ഗ്രാം സ്വർണം പിടികൂടി. 2 കോടി ഏഴ് ലക്ഷത്തോളം രൂപ വിലമതിക്കും. പിടികൂടിയവരിൽ നിന്ന് 12.86 ലക്ഷം രൂപ ജി.എസ് ടി വകുപ്പ് പിഴയിട്ടു. ജി.എസ്.ടി ഇന്റലിജൻസ് ദക്ഷിണമേഖലാ ജോയന്റ് കമ്മിഷണർ സാബു സി.ജെയുടെ മേൽനോട്ടത്തിലാണ് സ്വർണവേട്ട നടത്തിയത്. ദക്ഷിണമേഖലയിൽ നിന്നും ജൂണിൽ മാത്രം നാലുകോടി എൺപത്തിയേഴ് ലക്ഷം വില വരുന്ന 9892.536 ഗ്രാം സ്വർണം പിടികൂടി. 29.5 ലക്ഷം രൂപ പിഴയീടാക്കി..