തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് സ്ഥിതി കൂടുതൽ ഗുരുതരമാകുന്നു. 211 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യമായാണ് ഒരുദിവസം രോഗബാധിതരുടെ എണ്ണം 200 കടക്കുന്നത്. സമ്പർക്കത്തിലൂടെയുള്ള വ്യാപനവും കൂടി, 27പേർക്ക്. അതേസമയം 201പേർ ഇന്നലെ രോഗമുക്തി നേടി.
ആലപ്പുഴയിൽ 12, എറണാകുളത്ത് 4, തിരുവനന്തപുരത്തും മലപ്പുറത്തും 3 വീതം പാലക്കാടും കോഴിക്കോടും 2 വീതം തൃശൂരിൽ ഒരാൾ എന്ന കണക്കിനാണ് സമ്പർക്കത്തിലൂടെ രോഗം. കണ്ണൂരിൽ 6 സി.ഐ.എസ്.എഫുകാർക്കും ഒരു എയർക്രൂവിനും രോഗം ബാധിച്ചു.
തിരുവനന്തപുരത്ത് രോഗം ബാധിച്ചതിൽ ഒരാൾ നന്ദാവനം എ.ആർ ക്യാമ്പിലെ പൊലീസുകാരനാണ്. സെക്രട്ടേറിയറ്റിന് മുന്നിൽ ജോലിനോക്കിയിരുന്നു. ജൂൺ 27 മുതൽ വീട്ടിൽ നിരീക്ഷത്തിലായിരുന്നു.
ഇന്നലെ രോഗം ബാധിച്ചവരിൽ 138 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 39 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
പുതിയ രോഗികൾ
മലപ്പുറം 35
കൊല്ലം 23
ആലപ്പുഴ 21
തൃശൂർ 21
കണ്ണൂർ 18
തിരുവനന്തപുരം 17
എറണാകുളം 17
കോട്ടയം 14
പാലക്കാട് 14
കോഴിക്കോട് 14
പത്തനംതിട്ട 7
കാസർകോട് 7
ഇടുക്കി 2
വയനാട് 1
ആകെ രോഗബാധിതർ 4962
ചികിത്സയിലുള്ളർ 2098
രോഗമുക്തർ 2839
ആകെ മരണം 25
10 ഹോട്ട് സ്‌പോട്ടുകൾ കൂടി
തിരുവനന്തപുരം - നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി (വാർഡ് 17), ബാലരാമപുരം (5), വഞ്ചിയൂർ (82), കാസർകോട് - ബദിയഡുക്ക (12), എൻമകജെ (4), ബേഡഡുക്ക (3), പാലക്കാട് - തിരുവേഗപ്പുറ (18), കോങ്ങാട് (2),കുഴൽമന്ദം (5), ആലപ്പുഴ - നൂറനാട് (15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.
130 : ആകെ ഹോട്ട് സ്‌പോട്ടുകൾ