air-india-express

തിരുവനന്തപുരം: വന്ദേഭാരത് മിഷന്റെ ഭാഗമായി അബുദാബിയിൽ നിന്ന് പ്രവാസികളെ കൊണ്ടുവരാൻ പുറപ്പെട്ട എയർ ഇന്ത്യ എക്സ് പ്രസ് വിമാനം സാങ്കേതിക തകരാർ മൂലം തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഇന്നലെ ഉച്ചയ്ക്ക് 1.50ന് ഇവിടെ നിന്ന് പുറപ്പെട്ട വിമാനം മുക്കാൽ മണിക്കൂറോളം സഞ്ചരിച്ചുകഴിഞ്ഞാണ് യന്ത്രത്തകരാർ തിരിച്ചറിഞ്ഞത്. തക്കസമയത്ത് പൈലറ്റ് ഇതു കണ്ടെത്തിയതിനാൽ വൻദുരന്തം ഒഴിവായി. ജീവനക്കാരായ ആറുപേർ മാത്രമാണ് അതിലുണ്ടായിരുന്നത്. മൂന്നരയോടെയാണ് തിരികെ ലാൻ‌‌ഡ് ചെയ്തത്. പകരം വിമാനം രാത്രി എട്ടുമണിയോടെ അബുദാബിയിലേക്ക് തിരിച്ചു.