ecctric-bus

തിരുവനന്തപുരം: സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെസ് കമ്പനിയുമായി ഇലക്ട്രിക് വാഹനങ്ങൾ ഉത്പാദിപ്പിക്കാനുള്ള സംയുക്തസംരംഭത്തിന് ധാരണാപത്രം ഒപ്പിട്ടുവെന്ന പത്രവാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയായാണ് ജ്യോതിലാലിന്റെ വിശദീകരണം.

പരിസ്ഥിതി സൗഹൃദമായ ഗതാഗതനയം നടപ്പാക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങൾ ഉത്പാദിപ്പിക്കാൻ കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡ് സ്വിസ് ചലഞ്ച് മാതൃകയിൽ 2019 ജൂൺ 10ന് ഇ- ടെൻഡർ ക്ഷണിച്ചു. 2019 ജൂൺ 29, 30 തീയതികളിൽ കൊച്ചിയിൽ നടന്ന കേരള ഇലക്ട്രിക് മൊബിലിറ്റി എക്സ്പോയിൽ ഹെസ് മാനേജിംഗ് ഡയറക്ടർ, കേരള ഓട്ടോമൊബൈൽസിന്റെ ചെയർമാനും മാനേജിംഗ് ഡയരക്ടർക്കും ധാരണാപത്രത്തിന്റെ കരട് സമർപ്പിച്ചു. മറ്റൊരു കമ്പനിയും നിക്ഷേപത്തിന് വന്നില്ല. ജൂൺ 30ന് കരട് ധാരണാപത്രം ഗതാഗത വകുപ്പിന് കൈമാറി. ധാരണാപത്രം ഒപ്പിട്ടിട്ടില്ലെന്നും ജ്യോതിലാൽ വ്യക്തമാക്കി.