file

തിരുവനന്തപുരം: 2019 ജൂണിലാണ് ഇ- വാഹന പദ്ധതിക്കായി ഹെസ് കമ്പനിയുടെ കടന്നുവരുണ്ടായതെന്ന ഗതാഗത സെക്രട്ടറിയുടെ വാദത്തെ പൊളിച്ച് അദ്ദേഹത്തിന്റെ തന്നെ മറ്റൊരു കുറിപ്പ് പുറത്ത്. 2018 നവംബർ 30ന് ഗതാഗതസെക്രട്ടറി മന്ത്രിക്ക് കൈമാറിയ കുറിപ്പിലാണ് ഹെസ് കമ്പനി പദ്ധതിക്കായി ധാരണാപത്രം സമർപ്പിച്ചതായി വ്യക്തമാക്കുന്നത്. ഇ- വാഹന പദ്ധതിക്ക് മുതൽമുടക്കാൻ സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ഹെസ് കമ്പനി താത്പര്യം പ്രകടിപ്പിച്ചെന്നും അവരുടെ സംഘം കേരളത്തിലെത്തി കെ.എസ്.ആർ.ടി.സി, കെ.എ.എൽ, കെ.ഇ.എൽ, കെൽട്രോൺ, വ്യവസായസെക്രട്ടറി, ഗതാഗത കമ്മിഷണർ, ഗതാഗത സെക്രട്ടറി തുടങ്ങിയവരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ധാരണാപത്രം സമർപ്പിച്ചെന്നും ഈ കുറിപ്പിലുണ്ട്. 2018 ഡിസംബർ 10ന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ ചേരുന്ന ഇലക്ട്രിക് വെഹിക്കിൾ വർക്‌ഷോപ്പിൽ ഈ ധാരണാപത്രം അംഗീകരിച്ച് ഒപ്പിടാമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

വെബ്സൈറ്റിൽ തിരുത്ത്

2019 ജൂൺ 29ന് ധാരണാപത്രം ഒപ്പിടൽ ചടങ്ങിന്റേതെന്ന നിലയിൽ ഹെസ് കമ്പനിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഫോട്ടോ ക്യാപ്ഷനിൽ തിരുത്ത്. ഇന്നലെ ഗതാഗതസെക്രട്ടറിയുടെ വിശദീകരണക്കുറിപ്പിന് പിന്നാലെയാണ്, എം.ഒ.യു ഒപ്പിടൽ ചടങ്ങ് എന്നത് മാറ്റി കരട് എം.ഒ.യു ജൂണിൽ കൈമാറി എന്നാക്കിയിരിക്കുന്നത്.