തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ ഡ്രൈവിംഗ് ലേണേഴ്സ് ലൈസൻസിന് ഓൺലൈൻ പരീക്ഷ തിങ്കളാഴ്ച മുതൽ ആരംഭിക്കും. പരിവാഹൻ വെബ്സൈറ്റിൽ ക്രമീകരണം ഏർപ്പെടുത്തുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. സാരഥിയിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നവർക്ക് പ്രത്യേക ലോഗിനും പാസ്വേഡും നൽകും.
50 ചോദ്യങ്ങൾ നൽകും. അര മണിക്കൂറിനുള്ളിൽ 30 ശരി ഉത്തരങ്ങൾ രേഖപ്പെടുത്തണം. സ്മാർട്ട് ഫോണിലോ കമ്പ്യൂട്ടറിലോ ഏത് സമയത്തും പരീക്ഷ എഴുതാം. ക്രമക്കേടിന് സാധ്യതയുണ്ടെന്ന് ആക്ഷേപം ഉയർന്നു.
അപേക്ഷകനുവേണ്ടി ഡ്രൈവിംഗ് പരിശീലകർ പരീക്ഷ എഴുതിയാൽ കണ്ടുപിടിക്കാനാകില്ല. ക്രമക്കേട് കണ്ടെത്തിയാൽ ഡ്രൈവിംഗ് സ്കൂളുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ എം.ആർ അജിത്കുമാർ പറഞ്ഞു.
,