തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിലും കണ്ടെയ്‌ൻമെന്റ് സോണിലും ഡ്യൂട്ടിചെയ്തിരുന്ന എ.ആർ ക്യാമ്പിലെ പൊലീസുകാരനടക്കം ജില്ലയിൽ 17 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ നഗരൂർ ചെമ്മരുത്തുമല സ്വദേശി (46), കന്യാകുമാരി, തിരുവെട്ടാർ സ്വദേശി (49), തമിഴ്‌നാട് സ്വദേശി (27), നെടുമങ്ങാട് സ്വദേശി (31),വെള്ളനാട് സ്വദേശി (31),തിരുമല സ്വദേശി (27),വർക്കല ശ്രീനിവാസപുരം സ്വദേശി (36),തോണിപ്പാറ, ഹരിഹരപുരം, അയിരൂർ സ്വദേശി (53), നേമം സ്വദേശി (36), നെയ്യാറ്റിൻകര, ആർ.സി സ്ട്രീറ്റ് സ്വദേശി (47), ഇദ്ദേഹത്തിന്റെ മകൾ (7), മകൻ (1), കാട്ടാക്കട കുളത്തുമ്മൽ സ്വദേശി (52), തമിഴ്‌നാട് കുറ്റാലം സ്വദേശി (30), ചെമ്മരുതി, ശ്രീനിവാസപുരം സ്വദേശി ( 45), പാറശാല കോഴിവിള സ്വദേശിനി (25), മണക്കാട്, പരുത്തിക്കുഴി സ്വദേശി (38) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
പൊലീസുകാരൻ എസ്.എ.പി ക്യാമ്പിലും സെക്രട്ടേറിയറ്റ് പരിസരത്തും ജൂൺ 23ന് ആനയറയിലുമായി ജോലി ചെയ്തു. ജൂൺ 27 മുതൽ വീട്ടിൽ സ്വയം നിരീക്ഷണത്തിലായിരുന്നു. കന്യാകുമാരി, തിരുവെട്ടാർ സ്വദേശി 29ന് സൗദി അറേബ്യയിൽ നിന്നെത്തി. തമിഴ്‌നാട് സ്വദേശി ജൂൺ 29ന് ഷാർജയിൽ നിന്നാണ് എത്തിയത്. നെടുമങ്ങാട് സ്വദേശി ജൂൺ 29ന് സൗദി അറേബ്യയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തി. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണിപ്പോൾ. സൗദിയിലെ ദമാമിൽ ഡ്രൈവറായി ജോലി ചെയ്യുന്ന വർക്കല ശ്രീനിവാസപുരം സ്വദേശി 30ന് ദമാമിൽ നിന്ന് കരിപ്പൂരെത്തി. ഇപ്പോൾ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ജൂൺ 16ന് ജമ്മു കാശ്മീരിൽ നിന്നെത്തിയ വെള്ളനാട് സ്വദേശിയായ സി.ആർ.പി.എഫ് ജവാൻ 29ന് കൊവിഡ് പരിശോധന നടത്തി. ജൂൺ 30ന് ചെന്നൈയിൽ നിന്ന് റോഡുമാർഗം നാട്ടിലെത്തിയ തിരുമല സ്വദേശിക്ക് 30ന് കൊവിഡ് പരിശോധന നടത്തി. തോണിപ്പാറ,ഹരിഹരപുരം,അയിരൂർ സ്വദേശി ദമാമിൽ നിന്നാണെത്തിയത്. ദുബായിൽ നിന്നെത്തിയ നേമം സ്വദേശി ജൂൺ 30നാണ് കൊവിഡ് പരിശോധന നടത്തിയത്. 24ന് കുവൈറ്റിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ നെയ്യാറ്റിൻകര, ആർ.സി സ്ട്രീറ്റ് സ്വദേശിക്കും മക്കൾക്കും 1ന് കൊവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ കാട്ടാക്കട കുളത്തുമ്മൽ സ്വദേശി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലായിരുന്നു. ജൂൺ 29ന് യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ തമിഴ്‌നാട് കുറ്റാലം സ്വദേശി ജൂൺ 29ന് ആന്റിബോഡി പരിശോധന നടത്തി. സൗദി അറേബ്യയിൽ നിന്നെത്തിയ ചെമ്മരുതി, ശ്രീനിവാസപുരം സ്വദേശിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. പാറശാല-തമിഴ്‌നാട് അതിർത്തിയായ കോഴിവിള സ്വദേശിനിക്ക് യാത്രാപശ്ചാത്തലമില്ല. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. പൂന്തുറയിൽ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ അനന്തരവനായ മണക്കാട്, പരുത്തിക്കുഴി സ്വദേശി ജൂൺ 30ന് കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ പുതുതായി 773 പേർ രോഗനിരീക്ഷണത്തിലായി. 698 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. 18,009 പേർ വീടുകളിലും 2,048പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ രോഗലക്ഷണങ്ങളുമായി 46 പേരെ പ്രവേശിപ്പിച്ചു. 49 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിലായി 233 പേർ നിരീക്ഷണത്തിലുണ്ട്. 427 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതിൽ 416 ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 2,048 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -20,290
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -18,009
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -233
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -2,048
ഇന്നലെ നിരീക്ഷണത്തിലായവർ -773
നഗരത്തിൽ കൂടുതൽ നിയന്ത്രണം
നഗരത്തിൽ ഇറങ്ങുന്നവർ ബ്രേക്ക് ദി ചെയിൻ ഡയറി കൈയിൽ കരുതണം.
കടകൾ രാത്രി ഏഴുമണിവരെ മാത്രം.
പച്ചക്കറി, പലവ്യഞ്ജനം, ചന്തകൾ എന്നിവ ബുധൻ, വ്യാഴം, ഞായർ ദിവസങ്ങളിൽ തുറക്കരുത്.