child-1

പുൽപ്പള്ളി: പാതിരി സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നൽകിയ ശേഷം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളിയെ രണ്ടു വർഷത്തിനുശേഷം പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കോലഴി ചെറിയേലി വീട്ടിൽ സി.എ.ദിലീപാണ് (39) അറസ്റ്റിലായത്. സംഭവശേഷം കേരളത്തിന്റെ പല ഭാഗങ്ങളിൽ ഒളിവിലായിരുന്ന ഇയാൾ പലവട്ടം പൊലീസിന്റെ കൈയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

2012 ൽ പാലക്കാട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ ഇയാളെ ജില്ലാ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

മാനന്തവാടി ഡിവൈ.എസ്.പി ചന്ദ്രനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുൽപ്പള്ളി സിഐ കെ.പി. ബെന്നി, എസ്.ഐ അജീഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ആഷ്‌ലി, ടോണി, സുരേഷ്, വിജേഷ് എന്നിവരാണ് മൂവാറ്റുപുഴയിൽ വേഷം മാറി ഒളിച്ചു താമസിക്കുകയായിരുന്ന പ്രതിയെ പിടികൂടിയത്.