rape

ശ്രീകണ്ഠപുരം (കണ്ണൂർ): ചെവി വേദനയുമായി ചികിത്സയ്ക്കെത്തിയ ദളിത് യുവതിയെ ( 23) പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. ബസ് സ്റ്റാൻ‌ഡിനു പിറകിൽ ശ്രീകണ്ഠപുരം മെഡിക്കൽ ക്ലിനിക്ക് നടത്തുന്ന ഡോ. പ്രശാന്ത് നായിക്കിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച ഭർത്താവും ചെറിയ കുട്ടിയുമായാണ് യുവതി ക്ലിനിക്കിൽ എത്തിയത്. ഇവർ പുറത്തിരിക്കുമ്പോഴാണ് ഡോക്ടറുടെ പീഡനശ്രമം. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി നൽകി രണ്ടുദിവസം കഴിഞ്ഞിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലിനിക്കിലേക്ക് ഇന്നലെ രാവിലെ മാർച്ച് നടത്തി. ഇതിനെ തുടർന്നായിരുന്നു അറസ്റ്റ്.