തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കെ. ആൻസലൻ എം.എൽ.എ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ താമസ സ്ഥലമുൾപ്പടുന്ന വഴുതൂർ വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്നാണിത്. പ്രദേശത്ത് ഇന്നലെ ഒരു കൊവിഡ് കേസ് സ്ഥിരീകരിച്ചിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുപരിപാടികൾ റദ്ദാക്കിയതായി എം.എൽ.എ അറിയിച്ചു.