തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഡെന്റൽ കോളേജുകളിലെ പി.ജി പ്രവേശനത്തിന് അപേക്ഷിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്മെന്റ് ഏഴിന് പ്രസിദ്ധീകരിക്കും. കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ‌ർവീസ്, മൈനോരിട്ടി, എൻ.ആ‌ർ.ഐ ലിസ്റ്റും ഇതോടൊപ്പം പ്രസീദ്ധീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ട അലോട്ട്മെന്റ്. ജൂലായ് ആറിന് രാവിലെ പത്തുവരെ ഓപ്ഷൻ നൽകാം. ഹെൽപ്പ് ലൈൻ- 0471 2525300