പാലോട്: വിവിധ രാഷ്ടീയ കക്ഷികളിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിൽ എത്തിയ 25 കുടുംബങ്ങൾക്ക് സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ നന്ദിയോട്ട് അംഗത്വം നൽകി. ഓൺലൈൻ പഠനസൗകര്യമില്ലാതെ വിഷമിക്കുന്ന രണ്ട് ആദിവാസി വിദ്യാർത്ഥികൾക്ക് കെ. സുരേന്ദ്രൻ സ്മാർട്ട് ഫോൺ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ജില്ല ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, സംസ്ഥാന സമിതി അംഗം മലയിൻകീഴ് രധാകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് എസ്.ആർ. റജികുമാർ, ജനറൽ സെക്രട്ടറിമാരായ വെള്ളയംദേംശം അനിൽ, ആർ.ആർ. ഷാജി, കല്ലിയോട് രാമചന്ദ്രൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിനു ജനമിത്ര, സന്തോഷ് കാർത്തിക എന്നിവർ പങ്കെടുത്തു.